കാടുകയറി ദിശാബോർഡ്
1581421
Tuesday, August 5, 2025 6:40 AM IST
എരുമപ്പെട്ടി: കാടുപിടിച്ച് ദേശീയപാതയോരത്തെ ദിശാബോർഡ്. എരുമപ്പെട്ടിക്കും മണർകാടിനും ഇടയിലുള്ള ഭാഗത്താണ് ദിശാബോർഡിനെ വള്ളിപ്പടർപ്പുകൾ കീഴടക്കിയത്. മണർകാട് എന്നാണ് ബോർഡിലെ സ്ഥലനാമെങ്കിലും കാണാൻ കഴിയുന്നത് കാട് എന്നുമാത്രം. തെളിഞ്ഞുനിൽക്കുന്ന ഭാഗവും കീഴടക്കാനുള്ള ശ്രമത്തിലാണ് വള്ളിപ്പടർപ്പുകൾ.
ആംഗലഭാഷയിൽ എഴുത്തുണ്ടെങ്കിലും തിരിച്ചറിയാൻ കഴിയില്ല. നാടിന്റെ ആഘോഷമായ മണർകാട് പള്ളിപ്പെരുന്നാളിനു ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴും ദിശാബോർഡുകൾ വൃത്തിയാക്കുന്ന ജോലികൾ മുടങ്ങിക്കിടക്കുന്നു. ദേശീയപാതയിൽ മിക്കയിടങ്ങളിലും ബോർഡുകൾ മാഞ്ഞ നിലയിലാണ്.