കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്സ് മിഷന് ആശുപത്രിയില്‍ അപൂര്‍വ ശസ്ത്രക്രിയ
1581419
Tuesday, August 5, 2025 6:40 AM IST
കിടങ്ങൂര്‍: കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്സ് മിഷന് ആശുപത്രിയില്‍ അപൂര്‍വ ശസ്ത്രക്രിയ നടത്തി. കുറവിലങ്ങാട് സ്വദേശിനിയായ 39കാരിയാണ് ഗര്‍ഭാശയത്തിലെ മുഴയെതുടര്ന്ന് ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയത്.
പരിശോധനയില്‍ 15 സെന്റിമീറ്റര്‍ ഗര്‍ഭാശയമുഴ സ്ഥിരീകരിച്ചു. കുട്ടികളില്ലാത്ത യുവതിക്കു ഗര്‍ഭാശയം നിലനിര്‍ത്തി കീഹോള്‍ ശസ്ത്രിക്രിയിലുടെ മുഴ നീക്കം ചെയ്തു. മുഴയ്ക്കു ഒരു കിലോ ഭാരമുണ്ടായിരുന്നു. ശസ്ത്രക്രിയയുടെ മൂന്നാം ദിവസം പൂര്‍ണ ആരോഗ്യവതിയായി യുവതി വീട്ടിലേക്കു മടങ്ങി.
ഗൈനക്കോളജി വിഭാഗം മേധാവി സിസ്റ്റര്‍ ഡോ. ശാന്തിയുടെ മേല്‍നോട്ടത്തില്‍ സീനിയര്‍ ഗൈനക്കോളജിസ്റ്റും ലാപ്രോസ്കോപ്പിക് സര്‍ജനുമായ ഡോ.വൈ.എസ്. സുശാന്താണ് ശസ്ത്രക്രിയ നടത്തിയത്. അനസ്തേഷ്യ മേധാവി ഡോ. ബിനു ആന്റണി ജോസഫ്, ഗൈനക്കോളജിസ്റ്റുകളായ ഡോ. അനിത ഫ്രാന്‍സിസ്, ഡോ. എയ്ഞ്ചല ബാബു. നഴ്സുമാരായ കരോള്‍, സിമി എന്നിവര്‍ ശസ്ത്രിക്രിയയില്‍ പങ്കെടുത്തു.