സൗജന്യ ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു
1581303
Monday, August 4, 2025 11:24 PM IST
ചേര്‍പ്പുങ്കല്‍: എകെസിസി ചേർപ്പുങ്കൽ യൂണിറ്റിന്റെ സാമൂഹ്യക്ഷേമ പദ്ധതിയായ കരുതല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 75 ഡയാലിസിസ് രോഗികള്‍ക്ക് കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്തു. പാലാ രൂപത ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ജൂബിലി പ്രോജക്ടിന്റെ ഉദ്ഘാടനം മാണി സി. കാപ്പന് എംഎല്‍എ യൂണിറ്റ് ഡയറക്ടര്‍ ഫാ. തോമസ് പരിയാരത്തിന് നല്കി നിര്‍വഹിച്ചു.
യൂണിറ്റ് പ്രസിഡന്റ് മാര്ട്ടിന് ജെ. കോലടി, സോജന് വാരപ്പറമ്പില്‍, ഷിബു മറ്റപ്പള്ളി, ടി.ഡി. കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.