സ്വാതന്ത്ര്യ ദിനാഘോഷം: യോഗം ചേര്‍ന്നു
1581416
Tuesday, August 5, 2025 6:40 AM IST
കോട്ടയം: സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി നടത്താന്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. 15ന് രാവിലെ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന പ്രൗഢഗംഭീരമായ സ്വതന്ത്ര്യദിന പരേഡില്‍ യൂണിഫോം സേനകളുടെയും എന്‍സിസി, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, എസ്പിസി എന്നിവയുടെയും പ്ലാറ്റൂണുകള്‍ക്കൊപ്പം ബാന്‍ഡ് പ്ലാറ്റൂണുകളും അണിനിരക്കും.
11, 12 ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് പരേഡ് റിഹേഴ്സലും 13ന് ഡ്രസ് റിഹേഴ്സലും നടക്കും. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസരചന അടക്കമുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കും.
കളക്ടറേറ്റ് വിപഞ്ചിക ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, അഡീഷണല്‍ എസ്പി ടി.കെ. വിശ്വനാഥന്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രഫുല്‍ അഗ്രവാള്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ബി. സജിനി, പൊതുവിദ്യാഭ്യാസവകുപ്പു ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍കുമാര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ എസ്.കെ. ബിജുമോന്, ഡെപ്യൂട്ടി കളക്ടര്‍ ജിനു പുന്നൂസ്, പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗം അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പി. സിന്ധു, പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗം അസി. എന്‍ജിനിയര്‍ എസ്.ആര്. ജയചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.