മത്സ്യവിത്ത് നിക്ഷേപിച്ചു
1581429
Tuesday, August 5, 2025 6:40 AM IST
വെള്ളാവൂര്‍: ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടത്തുന്ന 2025 - 26 ജനകീയാസൂത്രണ പദ്ധതി പ്രകാരം പൊതു ജലാശയത്തിൽ മത്സ്യവിത്ത് നിക്ഷേപിച്ചു.
വെള്ളാവൂര്‍ പഞ്ചായത്തിലെ ആറാട്ടുക്കടവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. വെള്ളാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. അനൂപ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ. മുജീബ് എന്നിവര്‍ പങ്കെടുത്തു.