അരുവിത്തുറ കോളജിൽ നാടൻപാട്ടുകളുടെ ശീലുകളുമായി രാഹുൽ കൊച്ചാപ്പി
1581304
Monday, August 4, 2025 11:24 PM IST
അരുവിത്തുറ: ആദിവാസി ഗോത്രവർഗ വിഭാഗങ്ങളുടെ തനതു സംഗീതത്തിന്റെ സമൃദ്ധിയുമായി നാടൻപാട്ട് കലാകാരനും ഫോക്ലോർ അക്കാദമി യുവപ്രതിഭാ പുരസ്കാര ജേതാവുമായ രാഹുൽ കൊച്ചാപ്പി വേദി നിറഞ്ഞാടിയപ്പോൾ ഭാഷയുടെയും സംഗീതത്തിന്റെയും രാഷ്ട്രീയം വിദ്യാർഥികൾക്ക് നേർക്കാഴ്ചയായി.
കോളജിലെ പൊളിറ്റിക്കൽ സയൻസ് അസോസിയേഷന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. സിനിമ നിർമിക്കാൻ അധഃസ്ഥിത വിഭാഗങ്ങൾക്കുമാത്രം പരിശീലനം വേണമെന്ന ചിലരുടെ ശാഠ്യം വിവേചനത്തിന്റെ ശബ്ദമാണെന്ന് രാഹുൽ കൊച്ചാപ്പി പറഞ്ഞു.
വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ. തോമസ് പുളിക്കൻ, അധ്യാപകരായ സിറിൾ സൈമൺ, അനിറ്റ് ടോം എന്നിവർ പ്രസംഗിച്ചു.