തലയോലപ്പറമ്പ് പഞ്ചായത്ത് അവിശ്വാസ നോട്ടീസ് ഇന്ന്
1581422
Tuesday, August 5, 2025 6:40 AM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റിനെതിരേ അഴിമതി ആരോപിച്ച് യുഡിഎഫ് അംഗങ്ങൾ അവിശ്വാസത്തിന് നോട്ടിസ് നൽകി. പഞ്ചായത്ത് 10-ാം വാർഡ് അംഗം ജോസ് വേലിക്കകം, അഞ്ചാം വാർഡ് അംഗം സജിമോൻ വർഗീസ് എന്നിവരാണ് നോട്ടിസ് നൽകിയത്.
2022 -23ലെ സർക്കാർ ഓഡിറ്റ് റിപ്പോർട്ടിലെ ബിഒടി കരാറിലെ ക്രമക്കേട്, തനത് ഫണ്ട് നഷ്ടം എന്നിവ സംബന്ധിച്ചു പ്രസിഡന്റ് നടപടി സ്വീകരിച്ചില്ലെന്ന് യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. ഇന്നു രാവിലെ11ന് യോഗം ചേർന്ന് അവിശ്വാസ നോട്ടീസിനെക്കുറിച്ച് ചർച്ച നടത്തും. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയിൽ യുഡിഎഫിന് ആറ്, എൽഡിഎഫിന് എട്ട്, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് കക്ഷിനില.