ജിഎസ്ടി വകുപ്പിലെ സ്ഥലംമാറ്റത്തില്‍ പ്രതിഷേധം
1581430
Tuesday, August 5, 2025 6:40 AM IST
കോട്ടയം: സംസ്ഥാന ജിഎസ്ടി വകുപ്പില്‍ ഈ വര്‍ഷം ഇറങ്ങിയ പൊതു സ്ഥലംമാറ്റത്തോട് അനുബന്ധിച്ച് മറ്റ് ജില്ലകളില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവന്നിരുന്ന എന്‍ജിഒ അസോസിയേഷന് ജീവനക്കാര്‍ക്ക് ജില്ലയിലേക്ക് സ്ഥലംമാറ്റം ലഭിച്ചെങ്കിലും കഴിഞ്ഞ ദിവസം ജോയിന്റ് കമ്മീഷണര്‍ ഓഡിറ്റ് വിഭാഗത്തില്‍ ഇറക്കിയ സ്ഥലംമാറ്റ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് കമ്മീഷണര്‍ ഓഡിറ്റ് ഓഫീസിന് മുന്പില് എന്‍ജിഒ അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി.
എന്‍ജിഒ അസോസിയേഷന് ജില്ലാ പ്രസിഡന്റ് സതീഷ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ പ്രതിഷേധ യോഗം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എസ്. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഷറഫ് പറപ്പള്ളി, സംസ്ഥാന കമ്മിറ്റി അംഗം പ്രകാശ് ജേക്കബ്, ജില്ലാ കമ്മിറ്റിയുടെ സഹ ഭാരവാഹികളായ ജോഷി മാത്യു, ജെ. റോബി, എ. സനീഷ്, റോബി സി. ഐസക്ക്, സിബി ജേക്കബ്, സജിനി ടി. മാത്യു, കെ. അരവിന്ദാഷന്‍, എം.ജി. രേഖ, മുഹമ്മദ് ഷൈന്‍, രാജന്, എന്‍.എ. അനീഷ് കുമാര്‍, മന്‍സൂര്‍ നടുകണ്ടിയില്‍, എസ്. ജയശങ്കര്‍, ജിന്‍സ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.