കാവനാട്-വട്ടേക്കാട് റോഡില്‍ കുഴികള്‍ നിറഞ്ഞു
1579219
Sunday, July 27, 2025 7:25 AM IST
കാവനാട്: മറ്റത്തൂര്‍, കൊടകര പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കാവനാട്-വട്ടേക്കാട് റോഡിലെ കാവനാട് ക്ഷേത്രത്തിനു സമീപം കുഴികള്‍ നിറഞ്ഞത് യാത്രക്കാര്‍ക്ക് ദുരിതമായി. കൊടകര-വെള്ളിക്കുളങ്ങര റോഡിനേയും കൊടകര-കനകമല റോഡിനേയും ബന്ധിപ്പിക്കുന്ന ഈ വഴിയിലൂടെ സ്വകാര്യ ബസുകളുള്‍പ്പടെ ഒട്ടേറെ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്.
മുപ്ലിയം, നന്തിപുലം, കോടാലി, ചെമ്പുചിറ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് മേച്ചിറ, കുറ്റിച്ചിറ ഭാഗങ്ങളിലേക്ക് എളുപ്പത്തിലെത്തിച്ചേരാനുള്ള മാര്‍ഗം കൂടിയാണിത്്. പേരാമ്പ്രയില്‍ അടിപ്പാത നിര്‍മാണം ആരംഭിച്ചതു മുതല്‍ ദേശീയപാത ഒഴിവാക്കി ചാലക്കുടി ഭാഗത്തേക്കുപോകാനുള്ള മാര്‍ഗമായും ഈ റോഡിനെ യാത്രക്കാര്‍ ആശ്രയിക്കുന്നുണ്ട്. കുഴികള്‍ നിറഞ്ഞ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് ആവശ്യമുയരുന്നത്.