വിരമിച്ച മാധ്യമപ്രവർത്തകർക്ക് ആദരവും വിദ്യാർഥികൾക്ക് അനുമോദനവും
1579382
Monday, July 28, 2025 1:42 AM IST
തൃശൂർ: കേരള പത്രപ്രവർത്തക യൂണിയൻ തൃശൂർ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സർവീസിൽനിന്നു വിരമിച്ചവർക്ക് ആദരവും മാധ്യമപ്രവർത്തകരുടെ ഉന്നതവിജയം നേടിയ മക്കൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. ബോബി ചെമ്മണൂർ മുഖ്യാതിഥിയായി.
വിരമിച്ച ഇ.എസ്. സുഭാഷ് -ദേശാഭിമാനി, സുഗതൻ പി. ബാലൻ -മാധ്യമം എന്നിവർക്ക് കളക്ടർ ഉപഹാരങ്ങൾ സമ്മാനിച്ചു. ഉന്നതവിജയം നേടിയ ഒൻപതു വിദ്യാർഥികളെ ജില്ലാ കളക്ടറും ബോബി ചെമ്മണൂരും ചേർന്ന് ഉപഹാരങ്ങൾ സമ്മാനിച്ച് അനുമോദിച്ചു.
പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി. ബാബു, സെക്രട്ടറി രഞ്ജിത് ബാലൻ, ട്രഷറർ ടി.എസ്. നീലാംബരൻ, സിനീയർ ജേർണലിസ്റ്റ് ഫോറം ജില്ലാ സെക്രട്ടറി ജോയ് എം. മണ്ണൂർ, എം.എസ്. സന്പൂർണ എന്നിവർ പങ്കെടുത്തു.