സെന്റ് തോമസ് കോളജിൽ ശില്പശാല
1579865
Wednesday, July 30, 2025 1:48 AM IST
തൃശൂർ: നാഷണൽ സർവീസ് സ്കീമിന്റെയും മേരാ യുവ ഭാരതിന്റെയും സംയുക്താഭിമുഖ്യത്തിൽ സെന്റ് തോമസ് കോളജിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വിവിധ സ്കീമുകളെ സംബന്ധിച്ച ശില്പശാല സംഘടിപ്പിച്ചു.
വിദ്യാർഥികളിലൂടെയും യുവാക്കളിലൂടെയും പൊതുസമൂഹത്തിലേക്ക് ഉപകാരപ്രദമാകുന്ന വിവിധ സർക്കാർ പദ്ധതികളെത്തിക്കുക എന്നതായിരുന്നു ശില്പശാലയുടെ ലക്ഷ്യം. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ റവ.ഡോ. മാർട്ടിൻ കൊളന്പ്രത്ത് അധ്യക്ഷത വഹിച്ചു.
മേരാ യുവ ഭാരത് ജില്ലാ കോഓർഡിനേറ്റർ സി. ബിൻസി, തൃശൂർ ലീഡ് ബാങ്ക് മാനേജർ ഇ.കെ. അജയ്, കനറാ ബാങ്ക് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജി. കൃഷ്ണമോഹൻ, വികാസ് ഗോപിനാഥ്, ഡോ. ഡെയ്സൻ പാണേങ്ങാടൻ, ഡോ. റീജ ജോണ്സൻ എന്നിവർ പ്രസംഗിച്ചു.