കേരള കോണ്‍ഗ്രസിന്റെ മുന്നേറ്റം യുഡിഎഫിനെ ശക്തിപ്പെടുത്തും: തോമസ് ഉണ്ണിയാടന്
1579369
Monday, July 28, 2025 1:42 AM IST
കാട്ടൂര്‍: കേരള കോണ്‍ഗ്രസിന്റെ വളര്‍ച്ചയും മുന്നേറ്റവും യുഡിഎഫിന്റെ അടിത്തറ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് അഭിപ്രായപ്പെട്ടു. കേരള കോണ്‍ഗ്രസിലേക്ക് കൂടുതല്‍ പ്രവര്‍ത്തകര്‍ കടന്നുവന്നുകൊണ്ടിരിക്കുകയാണെന്നും ഇരിങ്ങാലക്കുടയില്‍ നടക്കുന്ന പഞ്ചായത്തുതല സമ്മേളനങ്ങളിലെ ആവേശവും മികച്ച പ്രവര്ത്തനസാന്നിധ്യവും ഇതിന്റെ തെളിവുകളിലൊന്നാണെന്നും ഉണ്ണിയാടന് ചൂണ്ടിക്കാട്ടി. കാട്ടൂര്‍ മണ്ഡലം സമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് അഷ്റഫ് പാലിയത്താഴത്ത് അധ്യക്ഷതവഹിച്ചു.സംസ്ഥാന ജനറല്‍സെക്രട്ടറി മിനി മോഹന്‍ദാസ്, നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ എന്നിവര്‍ മുഖ്യപ്രഭാഷണംനടത്തി. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സതീഷ് കാട്ടൂര്‍ ആമുഖപ്രഭാഷണംനടത്തി. ഭാരവാഹികളായ സേതുമാധവന് പറയംവളപ്പില്‍, സിജോയ് തോമസ്, പി.ടി. ജോര്‍ജ്, എഡ്വേര്‍ഡ് ആന്റണി പാലത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.