ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
1579320
Sunday, July 27, 2025 11:31 PM IST
കുന്നംകുളം: ആർത്താറ്റ് കഴിഞ്ഞദിവസം പോലീസുകാർ സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആർത്താറ്റ് മഠത്തിപ്പറമ്പിൽ ജനാർദനപ്രഭുവിന്റെ ഭാര്യ ശ്രീദേവി(54) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് അപകടം.
കുന്നംകുളം സ്റ്റേഷനിലെ രണ്ടു പോലീസുകാർ സഞ്ചരിച്ചിരുന്ന ബൈക്ക് ആർത്താറ്റ് റോഡ് മുറിച്ചു കടക്കുകയായിരുന്ന ശ്രീദേവിയെ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീദേവി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി. രണ്ട് പെൺമക്കളുണ്ട്.