വൻമരം മുറിച്ചുമാറ്റണം
1579871
Wednesday, July 30, 2025 1:48 AM IST
പഴയന്നൂർ: വെള്ളാർക്കുളം ജംഗ്ഷനിൽ അപകടം പതിയിരിക്കുന്ന വൻ വാകമരം മുറിച്ചുമാറ്റണമെന്ന് നാട്ടുകാരും കച്ചവടക്കാരും യാത്രക്കാരും ആവശ്യപ്പെട്ടു. കഴിഞ്ഞ ഹൈവേ പണി നടക്കുമ്പോൾ കുന്ന് ഇടിച്ച് റോഡിന് വീതികൂട്ടിയതിനാൽ ഈ വാകമരത്തിന്റെ ചുറ്റുമുണ്ടായിരുന്ന കുന്ന് റോഡ് ലെവലായി. ഇതുമൂലം മരം ഏതുസമയത്തും വീഴാറായിരിക്കുകയാണ്. ധാരാളം കടകളും വീടുകളും ഉള്ള തിരക്കുള്ളപ്രദേശമാണ്. ഈ മരം മറിഞ്ഞാൽ വൻദുരന്തത്തിനു കാരണ മാകും. ആയതുകൊണ്ട് ഈ മരം എത്രയും വേഗം മുറിച്ചുമാറ്റണമെന്ന് നാട്ടുകാരും കച്ചവടക്കാരും യാത്രക്കാരും ആവശ്യപ്പെട്ടു.