കന്യാസ്ത്രീകളുടെ അറസ്റ്റ് : പ്രതിഷേധം കത്തുന്നു
1580273
Thursday, July 31, 2025 7:37 AM IST
കോട്ടപ്പുറം സെന്റ്് മൈക്കിൾസ് കത്തീഡ്രലിൽ ജാഥയും പ്രതിഷേധജ്വാലയും
കോട്ടപ്പുറം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കോട്ടപ്പുറം സെന്റ്് മൈക്കിൾസ് കത്തീഡ്രലിന്റെ നേതൃത്വത്തിൽ പ്രതിഷേധജാഥയും പ്രതിഷേധജ്വാലയും സംഘടിപ്പിച്ചു.
സെന്റ്് മൈക്കിൾസ് കത്തീഡ്രലിന്റെ മുഖ്യകവാടത്തിൽനിന്ന് മുസിരിസ് സെന്റ് തോമസ് കപ്പേളയിലേക്ക് തിരികൾ തെളിച്ച് നടത്തിയ പ്രതിഷേധറാലിയും ജ്വാലയും കോട്ടപ്പുറം രൂപത വിശ്വാസപരിശീലന ഡയറക്ടർ ഫാ. സിജോ വേലിക്കകത്തോട്ട് ഉദ്ഘാടനം ചെയ്തു.
മുസിരിസ് കപ്പേളയിൽ നടന്ന സമ്മേളനത്തിൽ കോട്ടപ്പുറം രൂപത വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ, കത്തീഡ്രൽ സഹവികാരിമാരായ ഫാ. ആൽഫിൻ ജൂഡ്സൻ, ഫാ. പീറ്റർ കണ്ണമ്പുഴ, രൂപത ബിസിസി ഡയറക്ടർ റവ.ഡോ. പ്രവീൺ കുരിശിങ്കൽ, സിസ്റ്റർ സ്റ്റൈൻ സിടിസി, സിസ്റ്റർ ഏയ്ഞ്ചൽ സിഎസ്എം , സിസ്റ്റർ ഷൈനി മോൾ ഒഎസ്എച്ച്ജെ, റോബർട്ട് തണ്ണിക്കോട്ട്, ആന്റണി പങ്കേത്ത്, ജോൺസൻ വാളൂർ എന്നിവർ പ്രസംഗിച്ചു. നിരവധി വൈദികരും സിസ്റ്റേഴ്സും വിശ്വാസിസമൂഹവും അടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു.
മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ച് കെസിവൈഎം
ചാലക്കുടി: ഛത്തീസ്ഗഡിൽ കന്യാസ്ത്രികളെ അന്യായമായി തടവിലാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ ടൗണിൽ മുട്ടിലിഴഞ്ഞ് പ്രകടനം നടത്തി. സെന്റ്് മേരീസ് പള്ളിയങ്കണത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധപ്രകടനം സൗത്ത് ജംഗ്ഷനിൽ സമാപിച്ചു.
തുടർന്നു നടത്തിയ പ്രതിഷേധയോഗത്തിൽ രൂപത ഡയറക്ടർ ഫാ. അജൊ പുളിക്കൻ, ഫാ. വിത്സൻ എലുവത്തിങ്കൽ കൂനൻ, രൂപത ചെയർമാൻ ഫ്ലറ്റിൻ ഫ്രാൻസിസ്, അഡ്വ. ഫെമിൻ ഫ്രാൻസിസ്, ഡയാന ഡേവിസ്, ആനിമേറ്റർ സിസ്റ്റർ ദിവ്യ തെരെസ് സിഎച്ച്എഫ് തുടങ്ങിയവർ പ്രസംഗിച്ചു.