മത്സ്യസമ്പത്ത് വർധനവിനായി അഭിഷേകപ്രാർഥന നടത്തി
1580268
Thursday, July 31, 2025 7:37 AM IST
ചെട്ടിക്കാട്്: വിശുദ്ധ അന്തോണീസിന്റെ തീർഥാടന േന്ദ്രത്തിൽ മത്സ്യമേഖലയിൽ പണിയെടുക്കുന്നവർക്കും മത്സ്യസമ്പത്ത് വർധനവിനുമായി അഭിഷേക പ്രാർഥന നടത്തി. രാവിലെ 6.15 മുതൽ വൈകിട്ട് 6.30 വരെ തുടർച്ചയായി ദിവബലി, നൊവേന, ആരാധ ന പ്രത്യേക അഭിഷേകപ്രാർഥന എന്നിവ നടന്നു.
മത്സ്യബന്ധനബോട്ടുകളിലും വള്ളങ്ങളിലും കെട്ടുന്നതിനായി വിശുദ്ധ അന്തോണീസിന്റെ ചിത്രം ആലേഖനം ചെയ്ത ആശീർവദിച്ച സംരക്ഷണ പതാക മത്സ്യത്തൊഴിലാളികൾക്കു വിതരണം ചെയ്തു.
റെക്ടർ റവ. ഡോ. ബെന്നി വാഴക്കൂട്ടത്തിൽ, ഫാ. വിൻ കുരിശിങ്കൽ, ഫാ. അജയ് ആന്റ ണി പുത്തൻപറമ്പിൽ എന്നിവർ നേതൃത്വം നൽകി.