ബാങ്കില്‍ അതിക്രമം; സ്റ്റേഷന്റൗഡി അറസ്റ്റില്‍
1580269
Thursday, July 31, 2025 7:37 AM IST
ആളൂര്‍: കൊമ്പടിഞ്ഞാമക്കലുള്ള താഴേക്കാട് സര്‍വീസ് സഹകരണ ബാങ്കില്‍ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ബാങ്കിലെ വാതിലും കസേരയും നശിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതിയെ ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
താഴെക്കാട് പറമ്പിറോഡില് കണക്കുംകടവ് വീട്ടില്‍ കുഴിരമേഷ് എന്നു വിളിക്കുന്ന കെ.എസ്. സുരേഷിനെ(44) യാണ് ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.