സീലിംഗിലുള്ള ജിപ്സം ബോര്‍ഡ് അടര്‍ന്നുവീണു
1579365
Monday, July 28, 2025 1:42 AM IST
കൊടകര: പഞ്ചായത്ത് കമ്യൂണിറ്റിഹാളിനുള്ളിലെ സീലിംഗ് ഭാഗികമായി അടര്‍ന്നുവീണു.
ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഹാളിനുള്ളിലെ സ്റ്റേജിന് മുന്‍വശത്തെ സീലിംഗില്‍ സ്ഥാപിച്ചിരുന്ന ജിപ്സം ബോര്‍ഡാണ് ഭാഗികമായി അടര്‍ന്ന് നിലംപതിച്ചത്. രാത്രിയില്‍ ആളില്ലാത്ത സമയത്തായതിനാല്‍ അപകടംഒഴിവായി. ഇതേതുടര്‍ന്ന് ഇന്നലെ കമ്യൂണിറ്റിഹാളില്‍ നടത്താനിരുന്ന യോഗം മറ്റൊരുവേദിയിലേക്കു മാറ്റി. ശക്തമായ മഴയില്‍ ഈര്പ്പംതട്ടിയതാണ് തകര്‍ന്നുവീഴാന്‍ കാരണമെന്ന് സംശയിക്കുന്നു.
സമയോചിതമായി അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാലാണ് കമ്യൂണിറ്റി ഹാളിന്റെ സീലിംഗ് അടര്ന്നുവീഴാനിടയാക്കിയതെന്ന് കൊടകര പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് വിനയന് തോട്ടാപ്പിള്ളി ആരോപിച്ചു. ഹാളില്‍ പലഭാഗത്തും ചോര്‍ച്ച അനുഭവപ്പെടുന്നുണ്ട്.
എത്രയുംവേഗം കമ്യൂണിറ്റിഹാളിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് വിനയന് തോട്ടാപ്പിള്ളി ആവശ്യപ്പെട്ടു.