കൈപ്പറമ്പിൽ ലോറിയും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്കുപരിക്ക്
1579595
Tuesday, July 29, 2025 1:38 AM IST
കൈപ്പറമ്പ്: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ കൈപ്പറമ്പ് നൈൽ ഹോസ്പിറ്റലിന് സമീപം ഇന്നലെ രാവിലെ നടന്ന വാഹനാപകടത്തിൽ വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.
ഇന്നലെ രാവിലെ 7.15ന് കുന്നംകുളം ഭാഗത്തുനിന്ന് തൃശൂരിലേക്കുവരികയായിരുന്ന ലോറിയും എതിരേവന്ന കാറും തമ്മിലാണു കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നെങ്കിലും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ കോട്ടൂർ സ്വദേശികളായ ദമ്പതികൾ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.