ചാലക്കുടി റെയിൽവേ അടിപ്പാത മുങ്ങി; ഗതാഗതം സ്തംഭിച്ചു
1579375
Monday, July 28, 2025 1:42 AM IST
ചാലക്കുടി: കനത്ത മഴയിൽ സതേണ്‍ കോളജിനുസമീപം റെയിൽവേ അടിപ്പാതയിൽ വെള്ളംകയറി പടിഞ്ഞാറേ ചാലക്കുടിയിലേക്കുള്ള ഗതാഗതം സ്തംഭിച്ചു. പടിഞ്ഞാറേ ചാലക്കുടി സിഎംഐ സ്കൂൾ ഭാഗത്തേക്ക് ഇതോടെ റെയിൽവെ സ്റ്റേഷൻ മേൽപാലം റോഡ് വഴി ചുറ്റിക്കറങ്ങിപോകേണ്ട അവസ്ഥയാണ്. ചാലക്കുടിപ്പുഴയിൽ വെള്ളമുയർന്നാൽ അടിപ്പാത മുങ്ങുന്നതു പതിവാണ്. ഇതിനു പരിഹാരമുണ്ടാക്കാൻ നടപടി ആരംഭിച്ചെങ്കിലും ഇതുവരെ ഫലപ്രദമായിട്ടില്ല.