വൈഎംസിഎ സ്ഥാനാരോഹണം
1580261
Thursday, July 31, 2025 7:37 AM IST
ഒല്ലൂർ: വൈഎംസിഎ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണവും പ്രവർത്തനോദ്ഘാടനവും മാർ ഔഗിൻ കുര്യാക്കോസ് നിർവഹിച്ചു. ഡയാലിസിസ് സഹായ പദ്ധതിയുടെയും ഒല്ലൂർ വൈഎംസിഎ ഓഫീസിന്റെ രണ്ടാംഘട്ട നിർമാണവും കേരള റീജിയൻ ചെയർമാൻ പ്രഫ. അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഡേവിസ് കുറ്റിക്കാട്ട് അധ്യക്ഷത വഹിച്ചു.
റീജിയൻ സെക്രട്ടറി റെജി വർഗീസ് സ്ഥാനാരോഹണശുശ്രുഷയ്ക്കു നേതൃത്വം നൽകി. നിയുക്ത പ്രസിഡന്റ് റാഫി കടവി കർമപരിപാടി വിശദീകരിച്ചു. മികച്ച പ്രവർത്തകനായി തെരഞ്ഞെടുത്ത ബൈജു വാഴക്കാലയെ മെമന്റൊ നൽകി ആദരിച്ചു.
വിവിധ മേഖലയിൽ ഉന്നതവിജയം നേടിയവരെയും എസ്എസ്എൽസി, പ്ലസ് ടു ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർഥികളെയും ആദരിച്ചു. ബൈജു വാഴക്കാല, ജേക്കബ് തട്ടിൽ, ജോസഫ് കാരക്കട, സി.പി. പോളി, എ.സി. ജോസ്, കെ.എ. ഫ്രാൻസീസ്, ടി.ടി. ജോൺസൻ, ടി.ജെ. ടോണി എന്നിവർ പ്രസംഗിച്ചു. തൃശൂർ സബ് റീജിയൻ വൈസ് ചെയർമാൻ ബേബി വാഴക്കാല സ്വാഗതവും ബിനോയ് മേലേടത്ത് നന്ദിയും പറഞ്ഞു.