ക്രെഡായ് പ്രോപ്പർട്ടി എക്സ്പോ ഓഗസ്റ്റ് രണ്ടുമുതൽ
1580257
Thursday, July 31, 2025 7:37 AM IST
തൃശൂർ: തൃശൂരിലെ ബിൽഡർമാർ ഒന്നിക്കുന്ന ക്രെഡായ് പ്രോപ്പർട്ടി എക്സ്പോ ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ ശ്രീങ്കര ഹാളിൽ നടക്കും.
വിവിധ ബിൽഡർമാരുടെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ സ്റ്റാളുകളും ഭവനവായ്പ സംബന്ധിച്ച ഉപഭോക്താക്കൾക്കു സംശയനിവാരണത്തിനുള്ള സംവിധാനവുമുണ്ടാകും.
കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റിയുടെയും മറ്റ് അനുബന്ധ സർക്കാർ സ്ഥാപനങ്ങളുടെയും കെട്ടിടനിർമാണ നിബന്ധനകൾ പാലിച്ചുകൊണ്ടുള്ള പ്രോജക്ടുകൾ മാത്രമായിരിക്കും എക്സ്പോയിലുണ്ടാകുക. രാവിലെ 10 മുതൽ വൈകീട്ട് എട്ടുവരെയാണു പ്രദർശനം. പ്രവേശനം സൗജന്യം.