പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച നാലുപേര്‍ അറസ്റ്റില്‍
1580263
Thursday, July 31, 2025 7:37 AM IST
പുതുക്കാട്: പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നതറിഞ്ഞെത്തിയ പോലീസ് സംഘത്തെ ആക്രമിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത നാലുപേരെ പുതുക്കാട് പോലീസ് പിടികൂടി.
കല്ലൂര്‍ നായരങ്ങാടി നൊച്ചിയില്‍ വീട്ടില്‍ അമരീഷ്, വെണ്ടോര്‍ കാട്ല വീട്ടില്‍ നിര്‍മല്‍, പാറയ്ക്ക വീട്ടില്‍ സോവിന്, കല്ലൂര്‍ അന്തിക്കാട്ടില്‍ വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച കല്ലൂര്‍ ഞെള്ളൂര്‍ പാടത്ത് ലഹരി ഉപയോഗിച്ച് നാട്ടുകാര്‍ക്ക് ശല്യമുണ്ടാക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പുതുക്കാട് എസ്ഐ വൈഷ്ണവ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഫൈസല്‍, ബേസില്‍ എന്നിവരെയാണ് പ്രതികള്‍ ആക്രമിച്ചത്. തുടര്‍ന്ന് പ്രതികളെ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തിയാണ് കസ്റ്റഡിയിലെടുത്തത്.
പുതുക്കാട് പോലീസ് എസ്എച്ച്ഒ ആദം ഖാന്, സബ് ഇന്‍സ്പെക്ടര്‍മാരായ പ്രദീപ്, ലിജു, വൈഷ്ണവ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഫൈസല്‍, ബേസില്‍, ധന്യ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.