നന്മ ചാരിറ്റി ഡ്രൈവ് 2025
1579875
Wednesday, July 30, 2025 1:48 AM IST
കൊടകര: സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ നന്മ ചാരിറ്റി ഡ്രൈവ് 2025 എന്ന പേരില്‍ സാമൂഹികസേവന പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി രക്തദാനം, വസ്ത്രശേഖരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍നടത്തി.
സിംസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ജിനോ ജോണി മാളക്കാരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡയറക്ടര്‍ ഡോ. ധന്യ അലക്സ്, ജീവനസമൃദ്ധിയുടെ പ്രൊജക്ട് മാനേജര്‍ വിനോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ജൂണിയര്‍ റസിഡന്റ് ഡോ. ആഗ്നല്‍ ബോധവല്കരണ ക്ലാസ് നയിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും രക്തദാനംനടത്തി. ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റല്‍, ജീവനസമൃദ്ധി കൊച്ചി എന്നിവയുമായി സഹകരിച്ചാണ് സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ചാരിറ്റി ഡ്രൈവ് സംഘടിപ്പിച്ചത്. നന്മ അധ്യാപക കോ-ഓർഡിനേറ്റര്‍ ജോസഫ് ബാസ്റ്റ്യന്‍, സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ ബദ്രിനാഥ്, ബര്‍ണാഡ് എന്നിവര്‍ നേതൃത്വംനല്കി.