നേത്രപരിശോധനാ ക്യാന്പ്
1579596
Tuesday, July 29, 2025 1:38 AM IST
തൃശൂർ: നെല്ലിക്കുന്ന് മാർ തിമോഥെയൂസ് പള്ളി വിമൻ യൂത്ത്സ് അസോസിയേഷനും തൃശൂർ ട്രിനിറ്റി സൂപ്പർ സ്പെഷാലിറ്റി കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ തിമിരനിർണയ - നേത്രപരിശോധനാ ക്യാന്പ് നടത്തി. വികാരി റവ. ജാക്സ് ചാണ്ടി കശീശ ഉദ്ഘാടനം ചെയ്തു.
വിമൻ യൂത്ത്സ് സെക്രട്ടറി ബബിത ബിനു, കേന്ദ്ര വിമൻ യൂത്ത്സ് ജനറൽ സെക്രട്ടറി നീതു ലിന്റോ, കൈക്കാരൻ തിമത്തി മാളിയേക്കൽ, ഡോ. ചാന്ദിനി, ഹോസ്പിറ്റൽ പിആർഒ ബിജേഷ്, ജോഷ്ന ജോണ്സണ് എന്നിവർ പ്രസംഗിച്ചു. മീനു ജെതിൻ, വിമൻ യൂത്ത്സ് കമ്മിറ്റി അംഗങ്ങളായ ലിജ പ്രിൻസ്, ഫേൻസി ജോഷി, ജിഷി ബിജു, പാരിഷ് കൗണ്‍സിൽ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.