സെന്റ് തോമസ് കോളജിനു സോളാർ പവർ പ്ലാന്റ് മണപ്പുറത്തിന്റെ സംഭാവന
1580276
Thursday, July 31, 2025 7:37 AM IST
തൃശൂർ: കേരളത്തിലെ ഏറ്റവും മികച്ച കലാലയങ്ങളിലൊന്നായ തൃശൂർ സെന്റ് തോമസ് കോളജിന് 50 കിലോവാട്ട് ശേഷിയുള്ള സോളാർ ഓണ്‍ഗ്രിഡ് പവർ പ്ലാന്റും 60 കിലോ വാട്ടിന്റെ ഇൻവെർട്ടറും സംഭാവനചെയ്ത് മണപ്പുറം ഫൗണ്ടേഷൻ. മണപ്പുറം ഫിനാൻസിന്റെ ഇൻഷ്വറൻസ് വിഭാഗമായ മൈബ്രോയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് സോളാർ പവർ പ്ലാന്റും ഇൻവെർട്ടറും സ്ഥാപിച്ചത്.
കോളജിൽ നടന്ന സമർപ്പണചടങ്ങ് മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. സെന്റ് തോമസ് കോളജിലെ പൂർവവിദ്യാർഥി കൂടിയായ വി.പി. നന്ദകുമാർ കലാലയത്തിനു നൽകിവരുന്ന പിന്തുണയ്ക്ക് ചടങ്ങിൽ അധ്യക്ഷത വഹിച്ച കോളജ് മാനേജർകൂടിയായ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ നന്ദി അറിയിച്ചു.
മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി. ദാസ് മുഖ്യപ്രഭാഷണം നടത്തി. മൈബ്രോ സിഇഒ ജയപ്രകാശ്, വൈസ് പ്രിൻസിപ്പൽ ഡോ. ഫെബിൻ ബേബി എന്നിവർ ആശംസ നേർന്നു. പ്രിൻസിപ്പൽ റവ.ഡോ. കെ.എ. മാർട്ടിൻ സ്വാഗ തവും ഫാ. ഫിജോ ജോസ് ആലപ്പാടൻ നന്ദിയും പറഞ്ഞു.