വിലക്കയറ്റം; കഞ്ഞിവച്ച് പ്രതിഷേധിച്ച് മഹിളാമോർച്ച
1579602
Tuesday, July 29, 2025 1:38 AM IST
തൃശൂർ: അനിയന്ത്രിതവിലക്കയറ്റത്തിനെതിരേ മഹിളാമോർച്ച സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിനുമുന്പിൽ കഞ്ഞിവച്ചു പ്രതിഷേധിച്ചു. ദേശീയശരാശരിക്കു വിരുദ്ധമായി കേരളത്തിൽ അനിയന്ത്രിതമാകുന്ന വിലക്കയറ്റവും പണപ്പെരുപ്പവും പിടിച്ചുനിർത്താ ൻ സംസ്ഥാനസർക്കാരിനു സാധിക്കുന്നില്ലെന്ന് സമരം ഉദ്ഘാടനംചെയ്ത് ബിജെപി ദേശീയ കൗണ്‍സിൽ അംഗം എം.എസ്. സന്പൂർണ പറഞ്ഞു.
കോർപറേഷൻ കൗണ്‍സിലർ കെ.ജി. നിജി അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റുമാരായ പൂർണിമ സുരേഷ്, സൗമ്യ സലീഷ്, സുധീഷ് മേനോത്തുപറന്പിൽ, ജില്ലാ ട്രഷറർ വിജയൻ മേപ്രത്ത് എന്നിവർ പ്രസംഗിച്ചു.