സെന്റ് അലോഷ്യസ് കോളജിൽ ശാസ്ത്രമേള നടത്തി
1580244
Thursday, July 31, 2025 7:17 AM IST
തൃശൂർ: സെന്റ് അലോഷ്യസ് കോളേജ് ബോട്ടണി ആൻഡ് കന്പ്യൂട്ടേഷണൽ ബയോളജി ഡിപ്പാർട്ട്മെന്റ് സ്കൂൾ കുട്ടികൾക്കായി ബയോരിതം ശാസ്ത്രമേള സംഘടിപ്പിച്ചു. കന്പ്യൂട്ടേഷണൽ ബയോളജി ബോട്ടണിയിൽ എന്ന വിഷയം പരിചയപ്പെടുത്തുന്നതിനു നടത്തിയ മേളയിൽ നൂതനസാങ്കേതികവിദ്യകൾ എങ്ങനെ ശാസ്ത്രവിഷയങ്ങളിൽ പ്രാവർത്തികമാക്കാം എന്നതിനെ ആസ്പദമാക്കിയാണ് പ്രദർശനം നടത്തിയത്.
മാനേജർ ഫാ. തോമസ് ചക്രമാക്കിൽ ക്യൂആർ കോഡ് സ്കാൻ ചെയ്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ഇ.ഡി. ഡയസ്, കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. അരുണ്‍ ജോസ്, വകുപ്പുതലമേധാവി ഡോ. മനു ഫിലിപ്പ്, സ്റ്റാഫ് കോഓർഡിനേറ്റർ ഡോ. കെ.എസ്. ഷൗമി, സ്റ്റുഡന്റ് കോഓർഡിനേറ്റർ അനന്യ ബിജു എന്നിവർ പ്രസംഗിച്ചു.