തനിക്കെതിരേയുള്ള അപവാദപ്രചാരണം കഴിവുകേട് മറയ്ക്കാൻ: സനീഷ്കുമാർ എംഎൽഎ
1580272
Thursday, July 31, 2025 7:37 AM IST
കാടുകുറ്റി: കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കുവാൻ എൽഡിഎഫ് നേതൃത്വം നൽകുന്ന കാടുകുറ്റി പഞ്ചായത്ത് ഭരണസമിതി തനിക്കെതിരേ അപവാദപ്രചാരണം നടത്തു കയാണെന്ന് സനീഷ്കുമാർ ജോ സഫ് എംഎൽഎ.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിപിഎം ഏരിയാ കമ്മിറ്റിയുടെയും ലോക്കൽ കമ്മിറ്റിയുടെയും കളിപ്പാവയായി മാറിയെന്നും എൽഡിഎഫ് മെമ്പർമാർ തമ്മിലുള്ള പടലപിണക്കവും വിഭാഗീയപ്രവർത്തനങ്ങളുംമൂലം പഞ്ചായത്തുഭരണം നിഷ്ക്രിയമായെ ന്നും എംഎൽഎ ആരോപിച്ചു.
കാടുകുറ്റി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് കാര്യാലയത്തിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലുവർഷക്കാലം ചാലക്കുടി നിയോജകമണ്ഡലത്തിൽ 1482 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലം പ്രസിഡന്റ് തോമസ് ഐ. കണ്ണത്ത് അധ്യക്ഷത വഹിച്ചു. പദ്ധതി നിർവഹണത്തിൽ അനാസ്ഥയും പിടിപ്പുകേടുമാണെന്നും പദ്ധതി നടത്തിപ്പിനായി ലഭിച്ച 14 കോടിയിൽ ഏഴു കോടിയും ഗ്രാമീണ റോഡുകളുടെ നിർമാണത്തിനും പരിപാലനത്തിനുമായി ലഭിച്ച ലക്ഷങ്ങളും ചെലവാക്കാതെ നഷ്ടപ്പെടുത്തിയെന്നും യോഗത്തിൽ പ്ര സംഗിച്ചവർ ആരോപിച്ചു.
മോളി തോമസ്, ഡെയ്സി ഫ്രാ ൻസിസ്, വേണു കണ്ടരുമഠത്തിൽ, കലാഭവൻ ജോബി, ഷാഹുൽ പണിക്കവീട്ടിൽ, അഡ്വ. സി.ഐ. വർഗീസ്, ലീന ഡേവിസ്, കെ.സി. മനോജ്, ലിജി അനിൽകുമാർ, ടി.പി. പോൾ, ടെഡി സിമേതി, ജോർജ് ഡി. മാളിയേക്കൽ, എം.ആർ. ഡേവിസ്, ബിനോജ് കെ. ജോസ്, സോജൻ മേനാച്ചേരി എന്നിവർ പ്രസംഗിച്ചു.