ചേർപ്പിൽ പരസ്പരം ഏറ്റുമുട്ടിയ യുവാക്കൾ അറസ്റ്റിൽ
1580262
Thursday, July 31, 2025 7:37 AM IST
ചേർപ്പ്: തായംകുളങ്ങര മഹാത്മാ മൈതാനിയിൽ പരസ്പരം ഏറ്റുമുട്ടിയ സംഘത്തിലെ ആറുപേരെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.
ഇരുസംഘങ്ങളിൽനിന്നുമുള്ള ചേർപ്പ് ചെറുചേനം സ്വദേശി കാരണപ്പറമ്പിൽ ഇജാസ് (18), ചേർപ്പ് മുത്തുള്ളിയാൽ സ്വദേശി വെളിയത്ത് വീട്ടിൽ മഹീന്ദ്രനാഥ് (18), ചേർപ്പ് ചെറുചേനം സ്വദേശി ചുള്ളിപറമ്പിൽ വീട്ടിൽ ഷിനാസ് (19), ചേർപ്പ് വലിയ ചേനം സ്വദേശി മാത്തക്കര വീട്ടിൽ മുഹമ്മദ് ഇർഫാൻ (19), ചേർപ്പ് ചേനം സ്വദേശി പണിക്കശ്ശേരി വീട്ടിൽ സാരംഗ് (18), എട്ടുമന ചെറിയപാലം സ്വദേശി പുത്തൻതോപ്പിൽ ബിജൻകൃഷ്ണ (18) എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത മൂന്നുപേരെ അപ്രഹന്റ് ചെയ്തു.
സംഘട്ടനത്തിൽ പരിക്കറ്റ വലിയചേനം സ്വദേശി തെക്കെമഠത്തിൽ ഷിമൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും, ചേർപ്പ് തിരുവള്ളക്കാവ് സ്വദേശി ചുള്ളിക്കാട്ടിൽ വീട്ടിൽ വാസുദേവ് കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലും ചികിത്സയിലാണ്. കഴിഞ്ഞദിവസം വൈകീട്ട് ആറരയ്ക്കാണ് സംഭവമുണ്ടായത്.
അക്രമിസംഘത്തിലെ പ്രായപൂർത്തിയാകാത്ത കുട്ടി അമ്മയുമായി ബൈക്കിൽ പോകുമ്പോൾ എതിർ സംഘത്തിലെ ഒരാൾ കളിയാക്കി ചിരിച്ചതിനെ തുടർന്ന് ഫോണിൽ വിളിച്ച് തർക്കം ഉണ്ടായിരുന്നു. ഇക്കാര്യം പറഞ്ഞ് തീർക്കുന്നതിന് വേണ്ടി ഇരു സംഘവും മൈതാനത്ത് ഒത്തുചേർന്ന് സംസാരിക്കുന്നതിനിടയിലാണ് സംഘട്ടനമുണ്ടായത്.