ആശുപത്രിയിലേക്കുപോയ വയോധിക ബസിൽ കുഴഞ്ഞുവീണുമരിച്ചു
1580032
Wednesday, July 30, 2025 11:24 PM IST
ചേർപ്പ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് സഹോദരിക്കൊപ്പം പോകവേ വയോധിക ബസിൽ കുഴഞ്ഞുവീണ് മരിച്ചു.
ഹെർബർട്ട് കനാൽ മുരിങ്ങത്ത് കൊച്ചമ്മണി(60) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഹെർബർട്ട് കനാലിൽനിന്നു തൃശൂരിലേക്ക് പോകുന്ന വഴി ചൊവ്വൂരിൽ വച്ചാണ് സംഭവം. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി.