വടക്കാഞ്ചേരി ബ്ലോക്ക് ക്ഷീരസംഗമം സമാപിച്ചു
1579383
Monday, July 28, 2025 1:42 AM IST
പുന്നംപറമ്പ്: ക്ഷീര വികസനവകുപ്പും വടക്കാഞ്ചേരി ബ്ലോക്കിലെ ക്ഷീരസംഘങ്ങളും സംയുക്തമായി സംഘടിപ്പിച്ച ക്ഷീരസംഗമം തെക്കുംകര അനന്യ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തോടെ സമാപിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ അധ്യക്ഷയായി.
നഗരസഭ ചെയർപേഴ്സൺ പി.എൻ. സുരേന്ദ്രൻ, ടി.വി. സുനിൽകുമാർ, ഗിരിജ മേലേടത്ത്, എൻ.കെ. പ്രമോദ്കുമാർ, സി.എൻ. ശ്രീവത്സലൻപിള്ള, കെ. ശ്രീകുമാർ, സി വി. സുനിൽകുമാർ, ഇ. ഉമാലക്ഷ്മി, പി.ആർ. രാധാകൃഷ്ണൻ, സി. സുരേഷ്, എൻ. ആർ. രാധാകൃഷ്ണൻ, എ. സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.