ചെമ്മണ്ണൂരിൽ സിപിഎം - ബിജെപി സംഘർഷം: എട്ടുപേർക്ക് പരിക്ക്
1579377
Monday, July 28, 2025 1:42 AM IST
കുന്നംകുളം: ചെമ്മണ്ണൂരിൽ നടന്ന ബിജെപി - സിപിഎം സംഘർഷത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. പോർക്കളേങ്ങാട് വട്ടിരിങ്ങൽകാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ പൂരത്തോടനുബന്ധിച്ച് സിപിഎം ബിജെപി സംഘർഷം ഉണ്ടായിരുന്നു. ഇതേതുടർന്ന് പിന്നീടും പ്രദേശത്ത് ഇരുവിഭാഗം തമ്മിൽ സംഘർഷവും നിലനിന്നിരുന്നു. ഇതിനെ തുടർന്നാണ് ഇന്നലെരാത്രി ഏഴരയോടെ വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായത്.
ബിജെപിയുടെ നേതൃത്വത്തിൽ പൂരക്കുറി നടക്കുന്ന സ്ഥലത്ത് വെച്ചാണ് അക്രമം ഉണ്ടായത്.ആയുധങ്ങളുമായി എത്തിയ സിപിഎം പ്രവർത്തകർ പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിജെപി പ്രവർത്തകൻ വിഷ്ണു ഉൾപ്പെടെ നാലുപേരെ മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎമ്മിന്റെ നാലുപേർ റോയൽ ആശുപത്രിയിൽ ഉണ്ട്.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.