പുഴയിൽ ഒഴുക്കിൽപ്പെട്ട കാട്ടാന രക്ഷപ്പെട്ടു
1579373
Monday, July 28, 2025 1:42 AM IST
അതിരപ്പിള്ളി: ചാലക്കുടി പുഴയിൽ ഒഴുക്കിൽപ്പെട്ട കാട്ടാന നീന്തി രക്ഷപ്പെട്ടു. പിള്ളപ്പാറ പാർക്കിംഗ് ഗ്രൗണ്ടിനുസമീപം പുഴയിലാണ് കാട്ടാന ഒഴുക്കിൽ അകപ്പെട്ടത്.
ഇന്നലെ രാവിലെ ഒന്പതി നാ ണ് കാട്ടാന പുഴയിലെ ശക്തമായ ഒഴുക്കിൽ നീന്തുന്നതായി കണ്ടത്. ശക്തമായ കുത്തൊഴുക്കിൽ പുഴ മുറിച്ചുകടക്കുന്നതിനിടയിൽ ഒഴുക്കിൽ അകപ്പെടുകയായിരുന്നു.
ഏറെ നേരം പുഴയ്ക്കുനടുവിൽ ശക്തമായ ഒഴുക്കിൽപ്പെട്ടുനിന്നുവെങ്കിലും ഏറെനേരത്തെ ശ്രമത്തിനൊടുവിൽ കാട്ടാന കരയി ലെത്തുകയും വനത്തിലേക്കു കയറിപ്പോകുകയും ചെയ്തു.