പനി: വിദ്യാർഥി മരിച്ചു
1579780
Tuesday, July 29, 2025 11:10 PM IST
പുന്നംപറമ്പ്: പനി ബാധിച്ച് വിദ്യാർഥി മരിച്ചു. തെക്കുംകര വീരോലിപ്പാടം കുറ്റിക്കാട് സ്വദേശി വാരിക്കാട്ടിൽ വീട്ടിൽ മനോജ് മകൾ മെറിൻ(16) ആണ് മരിച്ചത്.
കഴിഞ്ഞ രണ്ടു ദിവസമായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് മച്ചാട് സെന്റ് ആന്റണീസ് പള്ളിയിൽ. അമ്മ: അനീഷ. സഹോദരി: ഹന്ന.