തൃശൂരിൽനിന്നുള്ള കേന്ദ്രമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ട്: രാഹുൽ മാങ്കൂട്ടത്തിൽ
1579867
Wednesday, July 30, 2025 1:48 AM IST
തൃശൂർ: ക്രിസ്മസിനു കേക്കുമായി വരുന്ന തൃശൂരിൽനിന്നുള്ള കേന്ദ്രമന്ത്രി ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത വിഷയത്തിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാനപ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഡിസിസിയിൽ യൂത്ത് കോൺഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അരിത ബാബു, അബിൻ വർക്കി, ഒ.ജെ. ജനീഷ്, പി.എസ്. അനുതാജ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. സി. പ്രമോദ്, മിഥുൻ മോഹൻ തുടങ്ങിയവർ പങ്കെടുത്തു.