ചേംബർ ഷോപ്പേഴ്സ് കാരവൻ 2025 പ്രദർശന വിപണനമേള രണ്ടുമുതൽ
1580260
Thursday, July 31, 2025 7:37 AM IST
തൃശൂർ: ചേംബർ ഓഫ് കോമേഴ്സ് വുമണ്‍സ് വിംഗിന്റെ ഓണം സ്പെഷൽ ചേംബർ ഷോപ്പേഴ്സ് കാരവൻ 2025 പ്രദർശന വിപണന മേള ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ കാസിനോ കൾച്ചറൽ ഓഡിറ്റോറിയത്തിൽ നടത്തും.
മേളയുടെ ഭാഗമായി നാളെ വൈകീട്ട് 4.30 നു പാലസ് റോഡിലെ ചേംബർ ഓഫീസ് പരിസരത്തുനിന്ന് ആരംഭിക്കുന്ന വിളംബരജാഥ പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ വാഹിദ് ഉദ്ഘാടനം ചെയ്യും. വാദ്യമേളങ്ങൾ, നാടൻകലാരൂപങ്ങൾ, പുലികളി എന്നിവ അണിനിരക്കുന്ന ജാഥ സ്വരാജ് റൗണ്ട് ചുറ്റി നടുവിലാൽ പരിസരത്തു സമാപിക്കും.
രണ്ടിനു രാവിലെ ഒന്പതിനു മന്ത്രി ഡോ. ആർ. ബിന്ദു പ്രദർശനം ഉദ്ഘാടനം ചെയ്യും. മേയർ എം.കെ. വർഗീസ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. ജ്വല്ലറി, ഫർണീച്ചർ, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്, തുണിത്തരങ്ങൾ തുടങ്ങി 140 ൽപ്പരം സ്റ്റാളുകളോടെയുള്ള പ്രദർശനം രാവിലെ പത്തുമുതൽ രാത്രി ഒന്‍പതുവരെയാണ്. പ്രവേശനം സൗജന്യം.