എംഎൽഎ വനംമന്ത്രിക്കു കത്തുനൽകി; നിരീക്ഷണ കാമറകൾ സ്ഥാപിച്ചു
1579872
Wednesday, July 30, 2025 1:48 AM IST
വടക്കാഞ്ചേരി: മച്ചാട് ഫോറസ്റ്റ് റേഞ്ചിൽ അകമല കുഴിയോട് പ്രദേശത്ത് കടുവയുടെ കാല്പാടുകൾ കണ്ടതായി വിവരം ലഭിച്ചതിനെത്തുടർന്ന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനംമന്ത്രിക്ക് കത്ത് നൽകിയതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.
ഏറെക്കാലമായി കാട്ടാനശല്യം നേരിടുന്ന ഈ പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യംകൂടി സംശയിക്കുന്നതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. ഈ പ്രശ്നം എംഎൽഎ വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ ശ്രദ്ധയിൽപ്പെടുത്തി.
ഡിഎഫ്ഒ ഉൾപ്പടെയുള്ള വനംവകുപ്പ് അധികൃതരോടുസംസാരിച്ച് സത്വരനടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി. കടുവയുടെ സാന്നിധ്യം സംശയിക്കുന്ന പ്രദേശങ്ങളിൽ നിരീക്ഷണത്തിന് അടിയന്തരമായി നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ ആവശ്യപ്പെട്ടു.
ഉച്ചതിരിഞ്ഞ് വനംവകുപ്പ് അധികൃതർ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു.