പദ്ധതിവിഹിതത്തെച്ചൊല്ലി കൗൺസിലിൽ ബഹളം
1579589
Tuesday, July 29, 2025 1:38 AM IST
കൊടുങ്ങല്ലൂർ: നഗരസഭയിൽ പദ്ധതിവിഹിതം ചെലവിടുന്നതിൽ ഭരണപക്ഷമായ ഇടതുമുന്നണിയുടെ പക്ഷപാതപരമായ നടപടികളിൽ പ്രതിഷേധിച്ച് പ്രതിപക്ഷത്തെ ബിജെപി അംഗങ്ങൾ കൗൺസിൽ യോഗം തടസപ്പെടുത്തി.
പ്രതിപക്ഷനേതാവിന്റെ വാർഡിലെ പ്രവൃത്തികൾമാറ്റി ഫണ്ട് വൈസ് ചെയർമാന്റെ വാർഡിൽ ചെലവിട്ടതിനെചൊല്ലിയാണ് പ്രതിഷേധമുയർത്തിയത്. ബഹളം ശക്തമായതോടെ അജന്‍ഡകൾ പാസാക്കിയതായി പ്രഖ്യാപിച്ച് യോഗം പിരിച്ചുവിട്ടു. ഇതേസമയം ഒരുമാസമായി ജനകീയപ്രശ്നങ്ങൾ ചർച്ചചെയ്യാതെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ജനങ്ങളെ വിഢികളാക്കുകയാണെന്നാരോപിച്ച് ഏക കോൺഗ്രസ് അംഗവും 25-ാം വാർഡ് കൗൺസിലറുമായ വി.എം. ജോണി കൗൺസിൽ ഹാളിൽ കിടപ്പുസമരംനടത്തി.