മദ്യലഹരിയിൽ ജേ്യഷ്ഠന്റെ ഭാര്യയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
1579592
Tuesday, July 29, 2025 1:38 AM IST
കയ്പമംഗലം: മദ്യലഹരിയിൽ ജ്യേഷ്ഠന്റെ ഭാര്യയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. പെരിഞ്ഞനം വില്ലേജ് പനപറമ്പ് സ്വദേശി കിഴക്കേടത്ത് വീട്ടിൽ സതീഷിനെ(37)യാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
25ന് ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം. പെരിഞ്ഞനം പനപറമ്പ് സ്വദേശി കിഴക്കേടത്ത് വീട്ടിൽ സോമന്റെ വീട്ടിൽ മൂത്തമകന്റെ ഭാര്യ ശരണ്യ താമസിക്കുന്നത് പ്രതിക്ക് ഇഷ്ടമല്ലായിരുന്നു. ഇതിന്റെ വൈരാഗ്യത്താൽ മദ്യലഹരിയിൽ മുറിയിലേക്ക് അതിക്രമിച്ചുകയറി ശരണ്യയെ അരിവാൾകൊണ്ട് ആക്രമിച്ചുപരിക്കേൽപ്പിക്കുകയായിരുന്നു. പെരിഞ്ഞനം കക്കത്തോടൻ കള്ളുഷാപ്പ് പരിസരത്തുനിന്നു പോലീസ് ഇയാളെ പിടികൂടി.
സതീഷ് കയ്പമംഗലം പോലീസ് സ്റ്റേഷനിൽ ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യംചെയ്ത കേസിലെ പ്രതിയാണ്.
കയ്പമംഗലം പോലീസ് സബ് ഇൻസ്പെക്ടർ ടി. അഭിലാഷ്, സിപിഒമാരായ മുഹമ്മദ് ഫറൂഖ്, റഹീം എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.