കൊലപാതകശ്രമം: പ്രതികളെ ഗുണ്ടല്‍പേട്ടില്‍നിന്ന് അറസ്റ്റ് ചെയ്തു
1579367
Monday, July 28, 2025 1:42 AM IST
ഇരിങ്ങാലക്കുട: കാട്ടൂരില്രണ്ടു യുവാക്കളെ മര്ദിച്ചുകൊലപ്പെടുത്താന് ശ്രമിച്ച സംഭവത്തിലെ പ്രതികളെ ഗുണ്ടല്‍പേട്ടിലെ ഒളിസങ്കേതത്തില്‍നിന്നു അറസ്റ്റ് ചെയ്തു. കാട്ടൂര്‍ സ്വദേശികളായ എടക്കാട്ടുപറമ്പില്‍ പ്രജില്‍(ടിന്റു - 38), പാച്ചാംപ്പിള്ളി വീട്ടില്‍ സികേഷ്(27), എടക്കാട്ടുപറമ്പില്‍ അശ്വന്ത്(26), എടത്തിരുത്തി സ്വദേശി ബിയ്യാടത്ത് വീട്ടില്‍ അരുണ്‍കുമാര്‍ (30), എടക്കാട്ടുപറമ്പില്‍ ദിനക്ക്(22) എന്നിവരാണ് അറസ്റ്റിലായത്.
ഇരിങ്ങാലക്കുട ഡിവൈഎസ് പി കെ.ജി. സുരേഷും കാട്ടൂര്‍ ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജുവും സംഘവും ഗുണ്ടല്പേട്ടു ശിവപുരയിലെ ഫാമിനുള്ളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അഞ്ചുദിവസമായി ഒളിവില്‍ കഴിയുന്നതിനിടെ പോലീസ് സംഘം ഇവിടെയെത്തി സാഹസികമായി പിടികൂടുകയായിരുന്നു.
ഇക്കഴിഞ്ഞ 13ന് കാട്ടൂര്‍ പെഞ്ഞനം എസ്എന്‍ഡിപി പള്ളിവേട്ടനഗറില് രാത്രി പതിനൊന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. തട്ടുകടയില്‍ ഭക്ഷണംകഴിക്കാനെത്തിയ പൊഞ്ഞനം സ്വദേശി വാഴപ്പുരയ്ക്കല്‍ സനൂപ്( 26), കാട്ടൂര്‍ വലക്കഴ സ്വദേശി പറയംവളപ്പില്‍ യാസിന്(25) എന്നിവരെ പ്രതികള്‍ സംഘംചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ സനൂപിനും യാസിനും സാരമായി പരുക്കേറ്റു.
സിഖേഷ് കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ വധശ്രമക്കേസിലെ പ്രതിയാണ്. പ്രജിലിനും അരുണ്‍കുമാറിനും, അശ്വന്തിനും ഓരോ കേസുകളുണ്ട്.