ക്രൈസ്റ്റ് കോളജില്‍ ബിരുദദാനം നടത്തി
1580254
Thursday, July 31, 2025 7:37 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെയും ഗവേഷക വിദ്യാര്‍ഥികളുടെയും ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. 2023-25 കാലയളവില്‍ പിജി പഠനം പൂര്‍ത്തിയാക്കിയ 210 വിദ്യാര്‍ഥികളുടെയും 2024-25 വര്‍ഷത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ 12 ഗവേഷക വിദ്യാര്‍ഥികളുടെയും ബിരുദദാന ചടങ്ങാണ് സംഘടിപ്പിച്ചത്. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.
കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന് ബിരുദദാനം നിര്‍വഹിച്ചു. സിഎംഐ ദേവമാതാ പ്രൊവിന്‍സ് വിദ്യാഭ്യാസ കൗണ്‍സിലര്‍ റവ.ഡോ. സന്തോഷ് മുണ്ടന്മാണി അനുഗ്രഹപ്രഭാഷണം നടത്തി. എക്സാമിനേഷന് കണ്ട്രോളര് ഡോ. ടോം ചെറിയാന് വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പ്രിന്‍സിപ്പൽ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സേവ്യര്‍ ജോസഫ്, സെല്‍ഫ് ഫിനാന്‍സിംഗ് വിഭാഗം ഡയറക്ടര്‍ ഫാ. ഡോ. വില്‍സണ്‍ തറയില്‍, ജനറല്‍ കണ്‍വീനര്‍ ഡോ. കെ.ജെ. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.