വാ​ടാ​ന​പ്പ​ിള്ളി: മ​ധ്യ​വ​യ​സ്ക​നെ ആ​ക്ര​മി​ച്ച കേ​സി​ൽ റൗ​ഡി ഷി​ഹാ​ബും മൂ​ന്ന് കൂ​ട്ടാ​ളി​ക​ളും അ​റ​സ്റ്റി​ൽ.​ ചാ​വ​ക്കാ​ട് മ​ണ​ത്ത​ല സ്വ​ദേ​ശി തെ​രു​വ​ത്ത് വീ​ട്ടി​ൽ ഷി​ഹാ​ബ് (47), ചാ​വ​ക്കാ​ട് മ​ണ​ത്ത​ല സ്വ​ദേ​ശി ആ​ലു​ങ്ങ​ൽ വീ​ട്ടി​ൽ ന​ഹീ​ഷ് (39), ചാ​വ​ക്കാ​ട് ബ്ലാ​ങ്ങാ​ട് ഇ​ര​ട്ട​പ്പു​ഴ സ്വ​ദേ​ശി മൂ​ക്ക​ൻ വീ​ട്ടി​ൽ ക​പി​ൽ​ദേ​വ് ( 37), ചാ​വ​ക്കാ​ട് ബീ​ച്ച് സ്വ​ദേ​ശി അ​ലു​ങ്ങ​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ഫ്സ​ൽ ( 40) എ​ന്നി​വ​രെ​യാ​ണ് വാ​ടാ​ന​പ്പ​ിള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞദി​വ​സം രാ​വി​ലെ ഏ​ഴോ​ടെ ഏ​ങ്ങ​ണ്ടി​യൂ​ർ പു​ളി​ഞ്ചോ​ട് ക്രി​സ്ത്യ​ൻ പ​ള്ളി​ക്കു സ​മീ​പം മി​ല്ലേ​നി​യം റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന ഏ​ങ്ങ​ണ്ടി​യൂ​ർ പു​ളി​ഞ്ചോ​ട് സ്വ​ദേ​ശി അ​റയ്​ക്ക​ൽ കു​റു​പ്പ​ത്ത് വീ​ട്ടി​ൽ ബ​ഷീ​റി ( 51)​നെയാ​ണ് സം​ഘം ആ​ക്ര​മി​ച്ച​ത്. ഇ​യാ​ൾ ഭാ​ര്യ​യു​മാ​യി വേ​ർ​പി​രി​ഞ്ഞ് ക​ഴി​യു​ക​യാ​ണ്. ബ​ഷീ​റിന്‍റെയും ഭാ​ര്യ​യു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്ലാ​റ്റി​ൽ ബ​ഷീ​ർ പ്ര​വേ​ശി​ക്ക​രു​തെ​ന്നു ചാ​വ​ക്കാ​ട് കോ​ട​തി​യി​ൽനി​ന്നും ബ​ഷീ​റി​ന്‍റെ ഭാ​ര്യ പ്രൊ​ട്ട​ക്‌ഷൻ ഓ​ർ​ഡ​ർ വാ​ങ്ങി​യി​ട്ടു​ള്ള​തു​മാ​ണ്.

എ​ന്നാ​ൽ ഭാ​ര്യ​യു​ടെ വീ​ടി​ന്‍റെ പ​രി​സ​ര​ത്തേ​ക്ക് ബ​ഷീ​ർ പോ​യ വൈ​രാ​ഗ്യ​ത്തി​ലാണ് സം​ഘം അ​സ​ഭ്യംപ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. വാ​ടാ​ന​പ്പി​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ്‌ റാ​ഫി, സിപിഒമാ​രാ​യ അ​ഖി​ൽ, രാ​ഗേ​ഷ്, ഉ​ണ്ണി​മോ​ൻ, ഫി​റോ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.