ആനാപ്പുഴ, കൊളത്തൂക്കാവ്, മരത്തോമ്പിള്ളി ക്ഷേത്രങ്ങളിൽ ഇല്ലംനിറ
1580270
Thursday, July 31, 2025 7:37 AM IST
കൊടുങ്ങല്ലൂർ: ആനാപ്പുഴ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഇല്ലംനിറ ക്ഷേത്രംതന്ത്രി ഒറവങ്കര നാരായണൻ നമ്പൂതിരിയുടെ അനുഗ്രഹാശിസുകളോടെ ക്ഷേത്രം മേൽശാന്തി യയാതി ശാന്തിയുടെ കാർമികത്വത്തിൽ നടന്നു. ക്ഷേത്രം പ്രസിഡന്റ് പി.ബി. മുരളി മോഹൻ, സെക്രട്ടറി ടി. ആർ. ഉണ്ണികൃഷ്ണൻ, കമ്മറ്റി അംഗങ്ങളായ പി.എ. ദേവദാസ്, പി.വി. സന്തോഷ്കുമാർ, പി.എസ്. ബാബു, യു.കെ. സന്തോഷ്, യു.എച്ച്. രാജീവ്ലാൽ, മറ്റു വനിത ഭക്തസമിതി അംഗങ്ങൾ നേതൃത്വം നൽകി.
കൊടകര: കൊളത്തൂര്‍ കൊളത്തൂക്കാവ് ശ്രീ മഹാവിഷ്ണു ദേവീക്ഷേത്രത്തില്‍ നടന്ന ഇല്ലംനിറയില് നിരവധി ഭക്തജനങ്ങള്‍ സംബന്ധിച്ചു.
കര്‍ക്കടക മാസത്തിലെ അത്തം നക്ഷത്രത്തില്‍ നടത്തിയ ഇല്ലംനിറക്ക് മേല്‍ശാന്തി നടുവത്ത്മന നാരായണന് നമ്പൂതിരി കാര്‍മികത്വം വഹിച്ചു.
ക്ഷേത്രം കഴകം രവി നമ്പീശന്, ക്ഷേത്രം പ്രസിഡന്റ് വടുതല നാരായണന്, സെക്രട്ടറി അരുണ്‍കുമാര്‍, ആധ്യാത്മികാചാര്യന് പുരാണശ്രീ കൊളത്തൂര്‍ പുരുഷോത്തമന് എന്നിവര്‍ നേതൃത്വം നല്കി.
ചാലക്കുടി: മരത്തോമ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇല്ലംനിറ നടന്നു. ക്ഷേത്രം ട്രസ്റ്റി ഐ. സദാനന്ദൻ, ടൗൺ എൻഎസ്എസ് കരയോഗം സെക്രട്ടറി കെ.ബി.മുരളീധരൻ, ദേവസ്വം സെക്രട്ടറി ഇ.ആനന്ദകൃഷ്ണൻ, അച്യുതാനന്ദൻ ഉപ്പത്ത്, മേൽശാന്തി രജീഷ് നാരായണൻ നമ്പൂതിരി തുടങ്ങിയവർ നേതൃത്വം നൽകി.