കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു
1580031
Wednesday, July 30, 2025 11:24 PM IST
മണ്ണുത്തി: ദേശീയ പാത ആറാംകല്ലിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനടയാത്രക്കാരൻ വാഹനമിടിച്ച് മരിച്ചു. മുളയത്ത് വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി മേലക്കുള വീട്ടിൽ ഷാജികുമാർ(49) ആണ് മരിച്ചത്.
പാലക്കാട് ദിശയിലേക്ക് പോകുന്ന വാഹനമാണ് ഇടിച്ചത്. അപകടത്തെ തുടർന്ന് വാഹനം നിർത്താതെ പോയി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മണ്ണുത്തി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.