മയക്കുമരുന്നുകേസുകളിലെ പ്രതി ബോംബെത്തലയൻ ഷാജി അറസ്റ്റിൽ
1579221
Sunday, July 27, 2025 7:25 AM IST
കൊരട്ടി: മേലൂർ കുന്നപ്പിള്ളി സ്കൂളിനു സമീപം വിദ്യാർഥികൾക്കും മറ്റും വില്പന നടത്തുന്നതിനായി 223 ഗ്രാം കഞ്ചാവുമായി നിന്നയാളെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു. മേലൂർ കുന്നപ്പിള്ളി ചക്കാലയ്ക്കൽ വീട്ടിൽ ഷാജി(50) ആണ് അറസ്റ്റിലായത്.
ബോംബെത്തലയൻ ഷാജി എന്നറിയപ്പെടുന്ന ഇയാൾ സ്റ്റേഷൻ റൗഡിയും ഒട്ടേറെ മയക്കുമരുന്നു കടത്തുകേസിൽ പ്രതിയുമാണ്.
കൊരട്ടി, ചാലക്കുടി, പീച്ചി, തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിലും എക്സൈസ് റേഞ്ച് ഓഫീസ് ചാലക്കുടി, എക്സൈസ് റേഞ്ച് ഓഫീസ് അങ്കമാലി എന്നിവിടങ്ങളിലായി നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ്. കൊരട്ടി സിഐ അമൃത് രംഗന്റെ നേതൃത്വത്തിലുള്ള പോലീസും ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്.