ആശുപത്രിയിലേക്കുള്ള റോഡ് വെള്ളത്തിൽ മുങ്ങി; യാത്രക്കാർ ദുരിതത്തിൽ
1579224
Sunday, July 27, 2025 7:25 AM IST
വഴിയമ്പലം: കനത്ത മഴയിൽ ആശുപത്രിയിലേക്കുള്ള റോഡ് വെള്ളത്തിൽ മുങ്ങി; യാത്രക്കാർക്ക് തീരാദുരിതം. ദേശീയപാത 66 വഴിയമ്പലത്തിനു സമീപത്തുനിന്നും ആരംഭിക്കുന്ന ഗാർഡിയൻ ആശുപത്രി റോഡാണ് കനത്ത മഴയിൽ വെള്ളക്കെട്ടിൽ ആയത്. ഇതേത്തുടർന്ന് കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവർ ഏറെ ദുരിതത്തിലായി.
റോഡിലെ കുണ്ടും കുഴികളും കാണാൻ സാധിക്കാത്ത സാഹചര്യത്തിൽ ഇതുവഴിയുള്ള ഇരുചക്രവാഹനങ്ങളുടെ യാത്ര ഏറെ അപകടം പിടിച്ചതായി. ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.