മാന്ദാമംഗലം പള്ളിയിൽ ഊട്ടുതിരുനാളിനു കൊടിയേറി
1579230
Sunday, July 27, 2025 7:25 AM IST
മാന്ദാമംഗലം: വിശുദ്ധ ജോൺമരിയ വിയാനി പള്ളിയിൽ ഊട്ടുതിരുനാളിന് കൊടിയേ റി. അതിരൂപത വികാരി ജനറാൾ മോൺ. ജെയ്സൺ കൂനംപ്ലാക്കൽ കൊടിയേറ്റം നിർവഹിച്ചു. വികാരി ഫാ. പ്രിൻസ് നായങ്കര നേതൃത്വം നൽകി. ഒാഗസ്റ്റ് മൂന്നിനാണ് ഊട്ടുതിരുനാൾ.
തിരുനാൾ ദിനത്തിൽ പുത്തൂർ ഫൊറോന കൗൺസിൽ നയിക്കുന്ന വിയാനി പദയാത്ര പുത്തൂർ ഫൊറോന പള്ളിയിൽനിന്നും മാന്ദാമംഗലം സെന്റ് ജോൺ മരിയ വിയാനി പള്ളിയിലേക്കു നടക്കും. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം നിർവഹിക്കും. റവന്യൂ മന്ത്രി കെ. രാജൻ, ബിഷപ് മാർ ടോണി നീലങ്കാവിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ തുടങ്ങിയവർ പങ്കെടുക്കും.