വിദ്യാർഥിയെ ഇടിച്ചിട്ട ഓട്ടോറിക്ഷ നിർത്താതെപോയതായി പരാതി
1579231
Sunday, July 27, 2025 7:25 AM IST
വടക്കാഞ്ചേരി: വിദ്യാർഥിയെ ഇടിച്ചിട്ട ഓട്ടോറിക്ഷ നിർത്താതെ പോയതായി പരാതി. എങ്കക്കാട് മങ്കര സ്വദേശി ചാത്തോത്ത് വീട്ടിൽ ഷാജൻ മകൻ അബിനാണ് (14) ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു അപകടം. സംഭവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
സൈക്കളിൽ സഞ്ചരിച്ചിരുന്ന അബിനെ പിന്നിൽനിന്നും വന്നിരുന്ന ഓട്ടോറിക്ഷയാണ് ഇടിച്ചുതെറിപ്പിച്ചതെന്ന് അബിൻ പറഞ്ഞു. ഇടിയുടെ അഘാതത്തി ൽ അബിൻ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഓട്ടുപാറ - വാഴാനി റോഡിൽ മങ്കര ലക്ഷംവീട് ഉന്നതിക്ക് എതിർ വശത്താണ് അപകടം നടന്നത്. അബിൻ ആശുപത്രിയിൽ ചികിത്സയിലാണ്.