ധീരജവാന്മാരെ ആദരിച്ച് തൃശൂർ അതിരൂപത
1579232
Sunday, July 27, 2025 7:25 AM IST
തൃശൂർ: പാക്കിസ്ഥാനെതിരേ കാർഗിലിൽ ഇന്ത്യ നേടിയ യുദ്ധവിജയത്തിന്റെ 26-ാം വാർഷികദിനത്തിൽ ധീരജവാന്മാർക്കു കെസിവൈഎം തൃശൂർ അതിരൂപതയുടെ സ്നേഹാദരം.
ജീവൻ ബലിയർപ്പിച്ച സൈനികർക്കായി അയ്യന്തോൾ അമർജവാൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും പുഷ്പചക്രസമർപ്പണവും നടന്നു. കെസിവൈഎം ഡയറക്ടർ ഫാ. സാജൻ വടക്കൻ പുഷ്പചക്രം സമർപ്പിച്ചു. രക്തസാക്ഷികളായ സൈനികരെ അനുസ്മരിച്ചു. അവരുടെ കുടുംബങ്ങൾക്കായി പ്രാർഥിച്ചു. പ്രസിഡന്റ് ജിഷാദ് ജോസ് പ്രസംഗിച്ചു.
വൈസ് പ്രസിഡന്റുമാരായ മിഥുൻ ബാബു, സ്നേഹ ബെന്നി, സെനറ്റ് അംഗങ്ങളായ ഡാനിയൽ ജോസഫ്, ഷാരോൺ സൈമൺ, ജുവിൻ ജോസ്, വെളുത്തൂർ യൂണിറ്റ് അംഗം ജൊവീന എന്നിവർ നേതൃത്വം നൽകി.